ബിജെപി ഏജന്റുമാർ കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് മെനഞ്ഞ കഥയെന്ന്‍- ബി ഗോപാലകൃഷ്ണൻ


തിരുവനന്തപുരം: കോടികള്‍ വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റുമാര്‍ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചെന്ന വെളിപ്പെടുത്തല്‍ തള്ളി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇത്തരം പ്രചാരണങ്ങൾ ആസൂത്രിതമാണ്. കോൺഗ്രസ് നേതാക്കൾ ബോധപൂർവം മെനഞ്ഞെടുത്ത വാർത്തയാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതെല്ലാം കോൺഗ്രസുകാരുടെ തട്ടിപ്പാണ്. സംസ്ഥാനത്ത് കോൺഗ്രസിലെ പല നേതാക്കളും ബി ജെ പിയിലേക്ക് വരാൻ മാനസികമായി തയ്യാറെടുത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ ചില ആളുകളെ ഉപയോഗിച്ച് ഇത്തരത്തിൽ വാർത്തകൾ സൃഷ്‌ടിക്കാനുളള കോൺഗ്രസിന്റെ ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. മുൻ കോൺഗ്രസ് നേതാവ് വിജയൻ തോമസ് ബി ജെ പിയിലേക്ക് വന്നതോടെ എന്തെങ്കിലും പറഞ്ഞുപിടിച്ച് നിൽക്കേണ്ടതിനാലാണ് വാഹിദിനെ വച്ച് ഇത്തരമൊരു കഥ മെനഞ്ഞതെന്നും ഗോപാലകൃഷ്‌ണൻ ആരോപിച്ചു.

ബി ജെ പിയിലേക്ക് ഒരാൾ വരുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് പാർട്ടിയിലേക്ക് വരാൻ താത്പര്യമുണ്ടോയെന്ന് അന്വേഷിച്ച ശേഷം മാത്രമേ അദ്ദേഹത്തെ കാണാനായി പോവുകയുളളൂ. അതല്ലാതെ ഒരിക്കലും ബി ജെ പിയിലേക്ക് വരാൻ സാദ്ധ്യതയില്ലാത്ത ഒരാളെ പോയി കാണാൻ ബി ജെ പിക്കാർ പൊട്ടന്മാരല്ല. ഇതെല്ലാം കോൺഗ്രസ് നേതാക്കൾ ബോധപൂർവ്വം ഉണ്ടാക്കുന്ന കഥകളാണെന്നും ഗോപാലകൃഷ്‌ണൻ പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.