അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഒബാമയുടെ മുത്തശ്ശി അന്തരിച്ചു


നയ്റോബി: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ കെനിയന്‍ കുടുംബത്തിലെ മുത്തശ്ശി സാറാ ഒബാമ (99) അന്തരിച്ചു. ബരാക് ഒബാമയുടെ മുത്തച്ഛന്റെ മൂന്നാം ഭാര്യയാണ് സാറ.

കിസുമുവിലെ ആശുപത്രിയല്‍ ചികിത്സയിലായിരുന്നു. അനാഥരെ ശാക്തീകരിക്കുന്നതിനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവര്‍ത്തിച്ച സാറയുടെ സംഭാവനകള്‍ സമൂഹത്തില്‍ വലിയമാറ്റം കൊണ്ടുവന്നെന്ന് കിസുമു ഗവര്‍ണര്‍ അനിയാങ് ന്യോങ്‌ഗോ പറഞ്ഞു.

ബരാക്കിന്റെ അച്ഛനെ ചെറുപ്പത്തില്‍ ഒന്‍പത് കിലോമീറ്ററപ്പുറമുള്ള സ്‌കൂളില്‍ സൈക്കിളില്‍ കൊണ്ടുപോയതും പഠിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തതും സാറ മുത്തശ്ശിയായിരുന്നു. 2014 സെപ്റ്റംബറില്‍ യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുത്തശ്ശിയെ ബരാക് സ്മരിച്ചു. പെണ്‍കുട്ടികള്‍ക്ക് പലപ്പോഴും സ്‌കൂളില്‍ പോകാന്‍ അവസരമില്ലായിരുന്ന കെനിയയില്‍ സാറ അവരുടെ വിദ്യാഭ്യാസത്തിനായി മുന്നിട്ടിറങ്ങി. ഒരു സ്ത്രീക്ക് വിദ്യാഭ്യാസം ലഭിച്ചാല്‍ അവള്‍ കുടുംബത്തെ മാത്രമല്ല, ഗ്രാമത്തിനു മുഴുവന്‍ വിദ്യാഭ്യാസം നല്‍കുമെന്നവര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിന് നല്‍കിയ പിന്തുണ മാനിച്ച്, 2014-ല്‍ ഐക്യരാഷ്ട്രസഭ അവരെ ആദരിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.