കൊല്ലം: ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി. മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചു. സംസ്ഥാന തലത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ കൊല്ലത്ത് ബിന്ദുകൃഷ്ണയുടെ പേരായിരുന്നു. എന്നാല്‍ ഡല്‍ഹി ചര്‍ച്ചകളില്‍ എഐസിസി സെക്രട്ടറിയായ പി.സി വിഷ്ണുനാഥിന്റെ പേര് ഉയര്‍ന്നു വന്നു. ഉമ്മന്‍ ചാണ്ടിയാണ് വിഷ്ണുനാഥിനെ നിര്‍ദേശിച്ചത്.
ഇതോടെ ബിന്ദുകൃഷ്ണയോട് ഐ ഗ്രൂപ്പ് നേതാക്കള്‍ കൊല്ലത്തിന് പകരം കുണ്ടറയില്‍ മത്സരിക്കണം എന്ന് അറിയിച്ചു. ഇതിന് പിന്നാലെയാണ് രാജിയും പ്രതിഷേധവുമെന്നാണ് സൂചന. ചുവരുകള്‍ അടക്കം ബുക്ക് ചെയ്ത ശേഷം ഇനി മറ്റൊരിടത്തേക്ക് മാറാനികില്ലെന്ന് ബിന്ദുകൃഷ്ണ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രണ്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും ചില ഡിസിസി ഭാരവാഹികളും രാജിവച്ചു. രാജിവച്ചവരില്‍ എ ഗ്രൂപ്പ് നേതാക്കളും ഉള്‍പ്പെടുന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റില്ലെങ്കില്‍ നിസ്സഹകരിക്കുമെന്നാണ് രാജിവച്ചവര്‍ പറയുന്നത്. ശൂരനാട് രാജശേഖരന്, കഴിഞ്ഞതവണ മത്സരിച്ച സൂരജ് രവി എന്നിവര്‍ക്കുവേണ്ടിയും ഒരുവിഭാഗം നേതാക്കള്‍ വാദിക്കുന്നുണ്ട്.
മണ്ഡലം ലക്ഷ്യംവെച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ബിന്ദു കൃഷ്ണ മണ്ഡലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാണിച്ചാണ് രാജി.
പി സി വിഷുനാഥിനെ മണ്ഡലത്തില്‍ അംഗീകരിക്കില്ലെന്ന് വ്യകത്മാക്കി കൊല്ലം ഡിസിസി ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം ഹൈക്കമാന്‍ഡിനു കത്തയച്ചു. ഇതില്‍ രണ്ട് എ ഗ്രൂപ്പ് നേതാക്കളും ഒപ്പുവെച്ചതായാണ് വിവരം.