ബിജെപി സ്‌ഥാനാര്‍ഥിപ്പട്ടിക ഇന്ന്‌ പ്രഖ്യാപിക്കും


തിരുവനന്തപുരം: ബിജെപിയിൽ സ്ഥാനാർത്ഥി നിർണയ ചര്‍ച്ചകൾ പൂര്‍ത്തിയായി ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാവും. സ്ഥാനാര്‍ഥികളെ സംബന്ധിച്ച ചര്‍ച്ച പാര്‍ലമെന്റി ബോര്‍ഡ് പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ഘടകത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തിന്‌ സമര്‍പ്പിച്ചെന്നും അവ വലിയ ഭേദഗതി കൂടാതെ അംഗീകരിച്ചെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. 115 സീറ്റുകളില്‍ ബി.ജെ.പി. മത്സരിക്കും.

അതിനിടെ, കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചേക്കുമെന്നാണ് സൂചന. അദ്ദേഹം ഡല്‍ഹിയില്‍നിന്ന് നേരെ മംഗലാപുരം വഴി കാസര്‍കോട്ടേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരം. കേരള ഘടകം അവസാനം സമര്‍പ്പിച്ച പട്ടികയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി വലിയ മാറ്റങ്ങളില്ലാതെ അംഗീകാരം നല്‍കിയെന്നാണ് വിവരം. ഒന്നര മണിക്കൂര്‍ മാത്രമാണ് സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച ചര്‍ച്ച നടന്നത്. ഞായറാഴ്ച ഉച്ചയോടെ ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.