ജോസഫ് വിഭാഗത്തിന് തിരിച്ചടി.!! രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ


ന്യൂഡല്‍ഹി: കേരളാ കോൺഗ്രസിന്റെ രണ്ടില ചിഹ്നത്തില്‍ ജോസ് കെ മാണി വിഭാഗം തന്നെ മത്സരിക്കും. ചിഹ്നം ജോസിന് നല്‍കിയ ഹൈക്കോടതി വിധിക്കെതിരേ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. ജോസഫിന്റെ ഹർജി പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നേരത്തേ ചിഹ്നം ജോസ് കെ മാണിയ്ക്ക് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെതിരേ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ചിഹ്നം ജോസ്.കെ. മാണിക്ക് തന്നെ നല്‍കി ഹൈക്കോടതി ഉത്തരായിരുന്നു. ഹര്‍ജി പരിഗണിച്ച സിംഗിൾ ബെ‍ഞ്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് യോജിച്ചു. ഡിവിഷൻ ബെഞ്ചിൽ അപ്പീലുമായി എത്തിയെങ്കിലും അവിടെയും വിധി എതിരായി. ഇതോടെയാണ് സുപ്രീംകോടതിയില്‍ എത്തിയത്.

ഈ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തിലാണ് മത്സരിക്കുന്നത്. ചെണ്ട ചിഹ്നത്തിലായിരുന്നു ജോസഫ് വിഭാഗം തദ്ദേശ തെരഞ്ഞെടുപ്പുകളിലും മറ്റും മത്സരിച്ചത്. ഇതോടെ ചെണ്ട ചിഹ്നത്തിലാകും പി ജെ ജോസഫ് വിഭാഗം മത്സരിക്കുകയെന്നത് ഉറപ്പായി. ഹൈക്കോടതി വിധി ഉടൻ സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് സുപ്രീം കോടതിയിൽ എത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.