തൃത്താലയില്‍ വി.ടി ബല്‍റാമിനെതിരെ പടയൊരുക്കവുമായി കോണ്ഗ്രസിലെ ഒരു വിഭാഗം; മുൻ ഡിസിസി പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ യോഗം ചേര്‍ന്നു


തൃത്താല: തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മുന്‍ ഡിസിസി പ്രസിഡന്റ് സി.വി. ബാലചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ബല്‍റാമിനെതിരെ തൃത്താലയില്‍ യോഗം ചേര്‍ന്നു. എ.വി. ഗോപിനാഥിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി ഉറപ്പുള്ള മണ്ഡലത്തില്‍ മത്സരിപ്പിച്ചില്ലെങ്കില്‍ തൃത്താലയില്‍ ബല്‍റാമിനെതിരെ വിമത നീക്കമുണ്ടാകുമെന്നാണ് എതിര്‍വിഭാഗത്തിന്റെ ഭീഷണി. ബല്‍റാം ഗുരുവായൂരിലേക്കു മാറി തൃത്താല സി.വി. ബാലചന്ദ്രന് വിട്ടുനല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

നേതൃത്വം സി.വി. ബാലചന്ദ്രനെ അവഗണിക്കുകയാണെന്നും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെങ്കില്‍ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്നുമാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. സി.വി. ബാലചന്ദ്രനെ അനുകൂലിക്കുന്ന ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ തൃത്താലയില്‍ യോഗം ചേര്‍ന്നു. പാലക്കാട് എ.വി. ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെയാണ് ഇപ്പോൾ തൃത്താലയിലും പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നത്.

എ.വി. ഗോപിനാഥിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നവര്‍ തന്നെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആരോപണവും സി.വി. ബാലചന്ദ്രനും അദ്ദേഹത്തിന്റെ അനുകൂലികളും ഉയര്‍ത്തുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.