രാജ്യത്ത് ബുർഖ നിരോധിക്കാനും, ഇസ്‌ലാമിക് സ്കൂളുകൾ അടച്ചുപൂട്ടാനുമുള്ള നടപടികളുമായി ശ്രീലങ്കൻ ഭരണകൂടം


കൊളംബോ: ശ്രീലങ്കയിൽ ബുർഖ നിരോധിക്കുമെന്നും ആയിരത്തിലധികമുള്ള ഇസ്‌ലാമിക് സ്കൂളുകൾ അടയ്ക്കുമെന്നും ശ്രീലങ്കൻ പൊതുസുരക്ഷാമന്ത്രി ശരത് വീരശേഖര. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ദേശസുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സർക്കാർ കടന്നതെന്നും മന്ത്രി പറയുന്നു.

“ആദ്യകാലങ്ങളിൽ മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും ബുർഖ ധരിച്ചിരുന്നില്ല. ഇത് അടുത്തിടെ ഉണ്ടായ മതതീവ്രവാദത്തിന്റെ അടയാളമാണ്. ഞങ്ങൾ തീർച്ചയായും ഇത് നിരോധിക്കും” -വീരശേഖര മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയം ലംഘിക്കുന്നുവെന്ന് കണ്ടെത്തിയതിനാലാണ് സ്കൂളുകൾ അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2019-ൽ ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്ത് ബുർഖ ധരിക്കുന്നത് താത്‌കാലികമായി നിരോധിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.