മുതിര്‍ന്ന സിപിഐ നേതാവ് സി.എ. കുര്യന്‍ അന്തരിച്ചു


മൂന്നാര്‍: മുതിര്‍ന്ന സിപിഐ നേതാവ് സി.എ. കുര്യന്‍ (88) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നാറിലായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്നയാളാണ്.

മുതിര്‍ന്ന തൊഴിലാളി നേതാവും എഐടിയുസിയുടെ അമരക്കാരനുമായിരുന്നു. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കോട്ടയം ജില്ലയിലെ പുതുപ്പള്ളിയില്‍ ജനിച്ചു. ബിരുദ കോഴ്‌സിനു പഠിക്കവെ ബാങ്കുദ്യോഗസ്ഥനായി. 1960 മുതല്‍ ജോലി രാജി വച്ച് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി. തോട്ടം മേഖലയും മൂന്നാറും കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനം. 27 മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1965 66 കാലത്ത് വിയ്യൂര്‍ ജയിലിലായിരുന്നു.

കേരളാ നിയമസഭയിലേക്ക് പീരുമേടില്‍ നിന്നും 1977 ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1980, 1996 വര്‍ഷങ്ങളിലും പീരുമേടിനെ പ്രതിനിധീകരിച്ചു. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ ഡെപ്യൂട്ടി സ്പീക്കറായി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എഐടിയുസി സംസ്ഥാന സെക്രട്ടറി, ഓള്‍ ഇന്ത്യ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക