നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർഥി സിസി മുകുന്ദൻ മരിച്ചെന്ന് ബിജെപി മുഖപത്രത്തിൽ വ്യാജവാർത്ത: നിയമനടപടിക്കൊരുങ്ങി സിപിഐ


തൃശൂർ: നാട്ടികയിലെ സിപിഐ സ്ഥാനാർഥി മരിച്ചതായി ബിജെപി മുഖപത്രത്തില്‍ വ്യാജവാര്‍ത്ത. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാർത്ത നൽകിയത്. ജന്മഭൂമി തൃശൂർ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാർത്ത.

തർക്കം നിലനിന്നിരുന്ന നാട്ടികയിൽ ഇന്നലെയാണ് സിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അതേസമയം, വാർത്തയ്ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സിപിഐ അറയിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ–പതിപ്പ് പിൻവലിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.