ചാലക്കുടിയിലെ സിപിഎം പ്രവർത്തകന്റെ കൊല; പിന്നിൽ വ്യക്തിവൈരാഗ്യം; മൂന്ന് പേർ അറസ്റ്റിൽ: പിടിയിലായത് ലക്ഷദ്വീപിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ


തൃശൂർ: ചാലക്കുടി മുനിപ്പാറയിൽ സി.പി.എം പ്രവർത്തകൻ ഡേവീസിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. സംഭവശേഷം ലക്ഷദ്വീപിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കൊല്ലപ്പെട്ട ചാലക്കുടി പരിയാരം മുനിപ്പാറയിൽ ഡേവിസിന്റെ അയൽവാസിയായ സിജിത്ത്, ബന്ധുക്കളായ സുരേഷ് , റഷീദ് എന്നിവരാണ് എറണാകുളം പറവൂർ മുനമ്പത്തു നിന്നും പിടിയിലായത്.

നേരത്തെ ഡേവിസും സിജിത്തും തമ്മിൽ വഴി തർക്കത്തിന്റെ പേരിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പശുക്കൾക്ക് തീറ്റപ്പുല്ല് ശേഖരിക്കുകയായിരുന്ന ഡേവിസിനെ പ്രതികൾ പിൻതുടർന്ന് ഇരുമ്പു പൈപ്പുകൾ കൊണ്ട് മാരകമായി ആക്രമിച്ച ശേഷം ഓടി രക്ഷപെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കിടന്ന ഡേവിസിനെ ആദ്യം ചാലക്കുടിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.