ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടില്ല: വ്യാജ പ്രചാരണത്തിനെതിരെ ചര്‍ച്ച്‌ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട്


ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്‌ വക്താവ് ഫാ. ജോണ്‍സ് എബ്രഹാം കോണാട്ട്. പിന്തുണക്കാന്‍ ആവശ്യപ്പെട്ടെന്ന ഇന്ത്യന്‍ എക്‌സ്പ്രസിന്റെ വാര്‍ത്ത പുറത്തു വന്നതോടെയാണ് ഫാദറിന്റെ പ്രതികരണം. ഫാ. കോണാട്ടിന്റെ പേരിലുള്ള സര്‍ക്കുലറാണ് പ്രചരിച്ചിരുന്നത്. വാര്‍ത്ത വ്യാജമാണെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും ഫാ.ജോണ്‍സ് എബ്രഹാം കോണാട്ട് വ്യക്തമാക്കി.

'ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹം പള്ളിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതുകൊണ്ട് അത്തരമൊരു ആലോചന ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് സഭ ആവശ്യപ്പെട്ടിട്ടില്ല,' ഫാ. കോണാട്ട് പറഞ്ഞതായി ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓര്‍ത്തഡോക്‌സ് സഭയുടെ നെയിം ഹെഡുള്ള സര്‍ക്കുലര്‍ ഡിജിറ്റലി മാനിപുലേറ്റ് ചെയ്ത് വ്യാജ പ്രചരണം നടത്തിയതാണെന്നും ഫാ.കോണാട്ട് പറഞ്ഞു.

ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ ബാലശങ്കര്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. 1050.എഡിയിലാണ് ചെപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി നിര്‍മ്മിച്ചത്. ദേശീയപാത വീതികൂട്ടുന്നതിന്റെ ഭാഗമായി നാഷണല്‍ ഹൈവേ അതോറിറ്റി തയ്യാറാക്കിയ പദ്ധതി പ്രകാരം ചെപ്പാട് പള്ളി പൊളിച്ചുമാറ്റേണ്ടതായുണ്ടായിരുന്നു. ബാലശങ്കര്‍ വിഷയത്തില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ച്‌ പരിഹാരമുണ്ടാക്കി എന്നാണ് ചര്‍ച്ച്‌ പറയുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.