'ഞങ്ങൾ ചിഞ്ചുറാണിക്കൊപ്പം'; ചടയമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിഞ്ചുറാണിക്ക് വൻ സ്വീകണമൊരുക്കി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും


ചടയമംഗലം: ചടയമംഗലം നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണമൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ചെങ്കൂരില്‍ കോണ്‍ഗ്രസ് നേതാവ് ഷൈജു മുണ്ടപ്പള്ളി യുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രവര്‍ത്തകര്‍ ചിഞ്ചു റാണിയെ വരവേറ്റത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മേഖലകളില്‍ പ്രാദേശികമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് മണ്ഡലം നേതൃത്വത്തിന്റെ വഴിപിഴച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ഇന്നലെ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ നിരവധി പേരാണ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കാനെത്തിയത്. കാരക്കല്‍ കോളനിയില്‍ നിന്നായിരുന്നു സ്വീകരണ പര്യടനത്തിനു തുടക്കം.

ചെചെങ്കൂർ സലിം മന്‍സില്‍ സഫിയാ ബീവി പെൻഷൻ തുക കൊണ്ട് വാങ്ങിയ ഉപഹാരവുമായാണ് ചിഞ്ചുറാണിയെ കാണാനെത്തിയത്‌. പിണറായി വീണ്ടും അധികാരത്തിലെത്തണം, പെന്‍ഷന്‍ തുക കൃത്യമായി തരുന്ന പിണറായി സര്‍ക്കാറിന് നന്ദി അര്‍പ്പിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.