ചേർത്തലയിൽ സിഐടിയു സമരപ്പന്തല്‍ തീവെച്ചു നശിപ്പിച്ചു


ചേര്‍ത്തല: വാരനാട് യുണൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ് കമ്പനിക്കു മുന്നിലെ സിഐടിയു സമരപ്പന്തല്‍ കത്തിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് പന്തല്‍ കത്തിച്ചത്. കമ്പനിയിലെ തൊഴില്‍ തര്‍ക്കവുമായി ബന്ധപെട്ടാണ് മാക്ഡവല്‍ ആന്റ് എച്ച്ആര്‍ബി യൂണിയന്‍(സിഐടിയു) ജനുവരി 16 മുതല്‍ സത്യഗ്രഹമാരംഭിച്ചത്.

പന്തല്‍ കത്തിച്ചതിനു പുറമെ കസേരകള്‍ മോഷ്ടിച്ചതായും ഭാരവാഹികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഉത്തരവാദികകളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ സെക്രട്ടറി കെ ജെ ജോസഫ് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.