'വികസനവും ക്ഷേമവും ചർച്ച ചെയ്യാം'; പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: വികസനവും ക്ഷേമവും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്വിറ്ററിലൂടെയാണ് പിണറായി ഈ കാര്യം അറിയിച്ചത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലാണ്. പ്രതിപക്ഷം വികസനവും ക്ഷേമവും സംബന്ധിച്ച ഒരു ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് കേരളത്തിന് അറിയേണ്ടത്. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ ഞങ്ങളുടെ അഞ്ചുവര്‍ഷങ്ങളും അവരുടെ 2011-16 ലെ പ്രകടനം താരതമ്യം ചെയ്യട്ടെ. പ്രതിപക്ഷ നേതാവ് ഇതിന് തയ്യാറാണോ? - പിണറായി ട്വീറ്റിലൂടെ ചോദിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.