രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഡൽഹിയിലെത്തി: സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് ഇന്ന് തുടക്കമാകും


തിരുവനന്തപുരം: ഇന്ന് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയുടെ അന്തിമ ചർച്ചകൾക്ക് തുടക്കമാകും. ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഡൽഹിയിൽ എത്തിയിട്ടുണ്ട്.
ഇന്ന് വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുമ്പിൽ സ്ക്രീനിങ് കമ്മിറ്റി ചേരും. ഉമ്മൻചാണ്ടി ഇന്ന് ഉച്ചയോടെ ഡൽഹിയിലെത്തും.

92 സീറ്റിലേക്കുള്ള അന്തിമ പട്ടികക്ക് രൂപം നൽകാൻ ആണ് സംസഥാന നേതാക്കൾ ഡൽഹിയിൽ എത്തിയിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ ചുരുക്കപ്പട്ടിക കേരളത്തിൽ സ്ക്രീനിങ് കമ്മിറ്റി യോഗം ചേർന്ന് തയാറാക്കിയിരുന്നു. ഇത് ഒന്നുകൂടി വിലയിരുത്താൻ ആണ് ഇന്ന് ഡൽഹിയിൽ സ്ക്രീനിങ് കമ്മിറ്റി ചേരുന്നത്.

അതിന് ശേഷം സംസ്ഥാന നേതാക്കളും സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള 12 അംഗ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും ചേർന്ന് അന്തിമ പട്ടികയ്ക്ക് രൂപം നൽകും. ഇത്തവണ അറുപത് ശതമാനം വരെ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും അവസരം നൽകണമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.