ആശങ്ക ഉയർത്തി രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു: രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് മുന്നറിയിപ്പ്.!!


മുംബൈ: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കമാകാമെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. ഒരാഴ്ചക്കിടെ പ്രതിദിന കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. പുതിയ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് വീണ്ടും ഉയരാന്‍ കാരണം.

പരിശോധനയും ട്രേസിങ്ങും ഐസൊലേഷനും കാര്യക്ഷമമായി നടത്തി വൈറസ് വ്യാപനത്തെ തടയാനാണ് വിദഗ്ധരുടെ നിർദേശം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.