കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു; നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ച് കുവൈത്ത്: കർഫ്യു ലംഘിച്ചാൽ നാടുകടത്തുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ


കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ഫ്യൂ നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൂബിയാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.

ഇന്നലെ വൈകിട്ട് അഞ്ചു മണി മുതല്‍ കർഫ്യു ആരംഭിച്ചു. കര്‍ഫ്യൂ നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുകയും, സ്വദേശികള്‍ക്കെതിരെ കേസ് ചുമത്തുകയും ചെയ്യുമെന്നാണ് അറിയിപ്പ്.

സ്വദേശികളും വിദേശികളും ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.