ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു


കണ്ണൂർ: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇന്നാണ് ഇരുവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.
കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. ഇരുചക്ര വാഹനത്തിലാണ് മന്ത്രി വാക്‌സിൻ സ്വീകരിക്കാൻ ജില്ലാ ആശുപത്രിയിലെത്തിയത്. കൊവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. മരുന്ന് സ്വീകരിച്ച ശേഷം മറ്റ് അസ്വസ്ഥതകളൊന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി കെ.കെ.ശൈലജയും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണ് ആരോഗ്യ മന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. തിരക്കുകൾ കാരണമാണ് മുഖ്യമന്ത്രി കൊവിഡ് വാക്‌സിൻ സ്വീകരിക്കാനെത്താതിരുന്നതെന്നും മറ്റ് മന്ത്രിമാർ ഉടനെ വാക്‌സിനെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.