പാടത്ത് പശുവിന് പുല്ലരിയാൻ പോയ വയോധിക സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ;‌ സ്വർണാഭരണങ്ങൾ കാണാനില്ല, ദുരൂഹത.!!



കോതമംഗലം: പുല്ലരിയാൻ പോയ വീട്ടമ്മയെ പാടത്തിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. അയിരൂർപാടം പാണ്ട്യാർപ്പിള്ളിൽ പരേതനായ അബ്ദുൽ കാദറിന്റെ ഭാര്യ ആമിന (66) ആണു മരിച്ചത്. പശുവിനു പുല്ലരിയാനായി ഉച്ചയ്ക്കു പാടത്തേക്കു പോയ ആമിന ഏറെനേരം കഴിഞ്ഞും തിരികെയെത്തിയില്ല.

തുടർ‌ന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഇതോടെ കൊലപാതകമാണെന്നു സംശയമുയർന്നു. പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.