മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കെ കാൽ വഴുതി വീടിന്റെ ഒന്നാം നിലയിൽ നിന്നും വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം- death


ഹരിപ്പാട്: വീടിന്‍റെ ഒന്നാം നിലയിൽ നിന്നും കാൽ വഴുതി വീണു പരുക്കേറ്റ മത്സ്യതൊഴിലാളി മരിച്ചു. മുതുകുളത്ത് പെരുമ്പള്ളി പുത്തൻപറമ്പിൽ പരേതനായ പീതാംബരന്‍റെ മകൻ സുനിൽ (43) ആണ് മരിച്ചത്. പെയിന്‍റിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന സുഹൃത്തിനെ കണ്ടു സംസാരിക്കാനായി മുകളിലേക്ക് കയറുന്നതിനിടെയാണ് അപകടം നടന്നത്.

മുതുകുളം കരുണാമുറ്റം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം നടന്നത്. ഒന്നാം നിലയിലെ ഷെയ്ഡിൽ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സുനിലിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.