നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചു


തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന ദേവന്റെ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ചാണ് ദേവന്‍ അംഗത്വം സ്വീകരിച്ചത്.

കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയുമായിട്ടായിരുന്നു ദേവന്‍ പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ദേവനെ കൂടാതെ സംവിധായകന്‍ വിനു കിരിയത്തും ബിജെപിയില്‍ ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ുപാധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎസ് ഉദ്യോഗസ്ഥന്‍ കെവ് ബാലകൃഷ്ണന്‍, നടി രാധ തുടങ്ങിയവരും ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.