ജില്ലാ കളക്ടർ സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്; ഒരാൾ കസ്റ്റഡിയിൽ


കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ എസ് സാംബശിവറാവുവിന്റെ കാറിന് നേരെ കല്ലേറ്. കോഴിക്കോട്ടെ കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് ഒരാൾ കാറിന് നേരെ കല്ലെറിഞ്ഞത്. കാറിന്റെ മുൻ ഭാഗത്തെ ചില്ല് ഏകദേശം പൂർണമായി തകർന്ന നിലയിലാണ്. ഈ സമയത്ത് കളക്ടർ കാറിലുണ്ടായിരുന്നില്ല.

കല്ലെറിഞ്ഞയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് കല്ലെറിഞ്ഞതെന്നാണ് പൊലീസിന്റെ ആദ്യ പ്രതികരണം. കല്ലേറിന് ശേഷം ഇയാൾ മാവോയിസ്റ്റ് അനൂകൂല മുദ്രാവാക്യം വിളിച്ചെന്നും മാവോയിസ്റ്റ് ബന്ധമുള്ളയാളാണെന്നുമുള്ള നിലയിൽ അഭ്യൂഹങ്ങളുയർന്നെങ്കിലും ഇക്കാര്യത്തിലും വ്യക്തതയില്ല. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.