പാലക്കാടിനെ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മികച്ച നഗരമാക്കും: ഇ.ശ്രീധരൻ


പാലക്കാട്: ഇ.ശ്രീധരൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആരംഭം കുറിച്ചു. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായാണ് ഇ.ശ്രീധരൻ ജനവിധി തേടുക. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്ന് ശ്രീധരന്‍ പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമാക്കി പാലക്കാടിനെ മാറ്റുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ശ്രീധരൻ പറഞ്ഞു.

“പാലക്കാട് മണ്ഡലത്തില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. പ്രായക്കൂടുതല്‍ ഒരു പ്രശ്‌നമല്ല. കൂടുതല്‍ പ്രായമെന്നാല്‍ കൂടുതല്‍ അനുഭവസമ്പത്താണ്,” ശ്രീധരൻ പറഞ്ഞു. പാലക്കാട് തനിക്ക് ഒരു അന്യപ്രദേശമല്ലെന്ന് ശ്രീധരൻ പറഞ്ഞു. പാലക്കാട് മുൻസിപാലിറ്റി ഇപ്പോൾ ബിജെപിയുടെ കെെയിലാണ്. നല്ല മിടുക്കന്‍മാരായ പ്രവര്‍ത്തകര്‍ ഉണ്ട്. താൻ പഠിച്ചതും വളര്‍ന്നതുമൊക്കെ പാലക്കാടാണെന്നും ശ്രീധരൻ പറഞ്ഞു.

ഒരു വിവാദത്തിന്റെയും പിന്നാലെ പേകാൻ തനിക്ക് താൽപര്യമില്ലെന്ന് ശ്രീധരൻ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടപെടുന്നില്ല. രാജ്യത്തെ വികസനമാണ് തന്റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തേക്ക് വ്യവസായം വരണം. വ്യവസായം ഇല്ലാതെ രാജ്യത്തേക്ക് സമ്പത്ത് വരില്ല. ഒരുപാട് പേര്‍ തൊഴിലല്ലാതെ ഇരിക്കുകയാണ്. വ്യവസായങ്ങള്‍ കൊണ്ടുവരണം അവര്‍ക്ക് ജോലി കൊടുക്കണമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

സംസ്ഥാനത്തുടനീളം ശ്രീധരൻ താരപ്രചാരകനായിരിക്കും. പ്രചാരണത്തിനായി പ്രത്യേക ഹെലികോപ്‌റ്റർ സൗകര്യം ബിജെപി ഒരുക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.