മുൻ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേർന്നു; കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയിൽ വെച്ച് പാർട്ടി അംഗത്വം സ്വീകരിച്ചു


കൊച്ചി: മുന്‍ കേരള ഹൈക്കോടതി ജഡ്ജിമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ആയിരുന്ന പി എൻ രവീന്ദ്രൻ, വി ചിദംബരേഷ് എന്നിവരാണ് ബി ജെ പിയിൽ ചേർന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്ക്ക് ഞായറാഴ്ച തൃപ്പുണ്ണിത്തുറയിൽ നടന്ന
സ്വീകരണ പരിപാടിക്കിടെ ആയിരുന്നു മുൻ ജഡ്ജിമാർ ബി ജെ പി അംഗത്വം സ്വീകരിച്ചത്. ഇവർക്ക് പിന്നാലെ നിരവധി മഹിള കോൺഗ്രസ് പ്രവർത്തകരും ഞായറാഴ്ച നടന്ന പരിപാടിയിൽ ബി ജെ പി അംഗത്വം സ്വീകരിച്ചു.

ചടങ്ങിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് അയച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി മുൻ ജഡ്ജിമാർ ആയിരുന്ന പി എൻ രവീന്ദ്രന്റെയും വി ചിദംബരേഷിന്റെയും പേരുകൾ അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ലവ് ജിഹാദ് നിയമത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു കൊണ്ട്
ആയിരുന്നു യോഗി ആദിത്യനാഥിന് ഇവർ കത്ത് അയച്ചത്.

കഴിഞ്ഞദിവസം ആയിരുന്നു മെട്രോമാൻ ഇ ശ്രീധരൻ ബി ജെ പിയിൽ ഔദ്യോഗിക അംഗത്വം സ്വീകരിച്ചത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് മലപ്പുറത്ത് നടന്ന പൊതുപരിപാടിക്കിടെ ആയിരുന്നു അംഗത്വം എടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.