ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് അസമിലെ ബദറുദ്ദീന്‍ അജ്മല്‍ പ്രസംഗിച്ചുവോ.? സംഘപരിവാർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാർത്ഥ്യം എന്ത്.?


ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കുമെന്ന് അസമിലെ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ ഐ യു ഡി എഫ്) സ്ഥാപകന്‍ ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇദ്ദേഹം പ്രസംഗിക്കുന്ന വീഡിയോ ആണ് ഇതിനായി പ്രചരിക്കുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാം:

സാമൂഹിക മാധ്യമങ്ങളിലെ ഒരു പോസ്റ്റിലുള്ള അജ്മലിന്റെതെന്ന പേരിലുള്ള പ്രസംഗം ഇങ്ങനെയാണ്: ഇന്ത്യയില്‍ മുഗളന്മാര്‍ 800 വര്‍ഷം ഭരിച്ചു. ഈ രാജ്യമൊരു ഇസ്ലാമിക രാജ്യമാകും. നമ്മുടെ മഹാഗഢ്ബന്ധന്‍ മന്ത്രിസഭ രൂപവത്കരിക്കും. യു പി എയും അതില്‍ അംഗമാകും. ഈ സര്‍ക്കാറില്‍ യു ഡി എഫ് പ്രധാന വകുപ്പുകള്‍ കൈയാളും.

യാഥാര്‍ഥ്യം: 2019ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അജ്മല്‍ നടത്തിയ പ്രസംഗത്തില്‍ കൃത്രിമം ചെയ്തതാണിത്. മേല്‍പറഞ്ഞതൊന്നും അജ്മലിന്റെ വാക്കുകളല്ല. യഥാര്‍ഥ പ്രസംഗത്തില്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും വോട്ട് ചെയ്യരുതെന്നാണ് അദ്ദേഹം പറയുന്നത്. 800 വര്‍ഷം മുഗളന്മാര്‍ ഭാരതം ഭരിച്ചെങ്കിലും ഇസ്ലാമിക രാജ്യമാക്കാന്‍ അവര്‍ ഒരിക്കലും സ്വപ്‌നം കണ്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലാണ് കൃത്രിമം കാണിച്ച് സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.