കള്ളവോട്ട് ആരോപണത്തില്‍ സ്വയം വെട്ടിലായി ചെന്നിത്തല; തങ്ങൾ കോണ്‍ഗ്രസുകാരെന്ന് ആരോപണം നേരിട്ട കുമാരിയും കുടുംബവും


കാസർകോട്: വോട്ടർ പട്ടികയിൽ വ്യാപകമായി കള്ളവോട്ടർമാരെ ചേർത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ആരോപിച്ചിരുന്നു. ഇത് തെളിയിക്കാൻ 8 നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകൾ ഏതാനും തെളിവുകൾ സഹിതം അദ്ദേഹം പുറത്തുവിട്ടു. ഇതുപ്രകാരം കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി വോട്ടര്‍ പട്ടികയിലുണ്ട്. ഇവർക്ക് 5 വോട്ടർ കാർഡുകളും വിതരണം ചെയ്തതായി കാണുന്നുണ്ട് എന്നാൽ ഇവർ കോണ്‍ഗ്രസ് അനുഭാവിയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോ

താനിപ്പോഴാണ് ഇക്കാര്യം അറിയുന്നതെന്ന് കുമാരി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ആരോപണം കാര്യം അറിയാതെയാണ്. വോട്ട് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്നും കുമാരി പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടെതെന്നും അവര്‍ പറഞ്ഞു.

പെരിയ നാലപ്ര കോളനിയിലാണ് ഇവര്‍ താമസിക്കുന്നത്. ആകെ രണ്ട് തവണയാണ് 13 വര്‍ഷത്തിനിടെ വോട്ട് രേഖപ്പെടുത്തിയത്. ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉള്‍പ്പെടുത്തിയതെന്ന് കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു. ആരോപണം ഉന്നയിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും പ്രാദേശിക കോണ്‍ഗ്രസ് ഭാരവാഹി ആരോപിച്ചു.

കഴക്കൂട്ടം മണ്ഡലത്തിൽ 4506, കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂർ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പിൽ 3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള വോട്ടർമാരുടെ എണ്ണം. വ്യാപകമായി കള്ളവോട്ടർമാരെ ചേർത്തുവെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നതായി രമേശ് ചെന്നിത്തല പറഞ്ഞിരുന്ന.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.