സിംഘുവില്‍ കർഷക പ്രക്ഷോഭത്തിന് നേരെ കാറിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ത്തു


ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന ഡല്‍ഹിയിലെ അതിർത്തി മേഖലയായ സിംഘുവില്‍ അജ്ഞാതര്‍ വെടിയുതിര്‍ത്തു. കാറിലെത്തിയ അജ്ഞാതര്‍ ആകാശത്തേക്ക് നാല് റൗണ്ട് വെടിയുതിര്‍ത്തതായാണ്കര്‍ഷകര്‍ പറയുന്നത്. ഞായറാഴ്ച രാത്രി പ്രതിഷേധ സ്ഥലത്തിന് സമീപം ഭക്ഷണവിതരണം നടക്കുന്നതിനിടെയാണ് സംഭവം.

അക്രമികള്‍ പഞ്ചാബ് രജിസ്‌ട്രേഷന്‍ കാറിലാണ് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ ഹരിയാന പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.