തവനൂരില്‍ കെ.ടി ജലീലിന് എതിരെ ഫിറോസ് കുന്നംപറമ്പിൽ തന്നെ: കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കാന്‍ സന്നദ്ധത ഫിറോസ്


മലപ്പുറം: തവനൂരിൽ കെ.ടി ജലീലിന് എതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങി
ഫിറോസ് കുന്നുംപറമ്പിൽ. കോൺഗ്രസിന്റെ ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാണെന്നും ഫിറോസ് കുന്നുംപറമ്പിൽ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺഗ്രസിന്റെ സാധ്യതാ പട്ടികയിൽ ഫിറോസ് കുന്നുംപറമ്പില്‍ ഇടംപിടിച്ചിരുന്നു. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് സ്‌ക്രീനിങ്ങ് കമ്മിറ്റിയിലെ മുതിർന്ന അംഗം ഫിറോസിനെ ഫോണിൽ വിളിച്ചു.

കൈപ്പത്തി ചിഹ്നത്തിൽ തന്നെ ഫിറോസിനെ കളത്തിലിറക്കാനാണ് തീരുമാനം. മുസ്‌ലിംലീഗിന്റെ കൂടി താത്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും കെപിസിസി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.

നേരത്തെ, മത്സരിക്കാൻ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.