'സീറ്റ് പാർട്ടിക്കായി പണിയെടുത്തവർക്ക് നൽകൂ, മത്സരിക്കാൻ ഞാൻ ഇല്ല': തവനൂരിൽ നിന്നും ഫിറോസ് കുന്നുംപറമ്പിൽ പിന്മാറി


പാലക്കാട്: തവനൂരില്‍ മത്സരിക്കാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍. 'നേതാക്കള്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ് പാതിമനസോടെ മത്സരിക്കാമെന്ന് വിചാരിച്ചത്. അതിന്‍പ്രകാരം പ്രവര്‍ത്തനവും ആരംഭിച്ചു. എന്നാല്‍ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്‍റെ പേര് കണ്ടില്ല. ആ സീറ്റിനായി പലരും കടിപിടി കൂടുന്ന കാര്യം പിന്നീടാണ് അറിഞ്ഞത്.

അതുകൊണ്ട് തന്നെ ഇനി തവനൂരില്‍ മത്സരിക്കാനില്ല. നമ്മള്‍ വലിഞ്ഞുകേറി വന്ന ഫീല്‍ വരും. പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവര്‍ക്ക് തന്നെയാണ് സീറ്റ് ലഭിക്കേണ്ടത്. അതുകൊണ്ടാണ് മത്സരിക്കേണ്ടെന്ന് തീരുമാനിച്ചതും. എങ്കിലും ആ മണ്ഡലത്തിലെ സഹോദരങ്ങള്‍ക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും എന്നെ സമീപിക്കാം ഞാനുണ്ടാകും'- ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.