'നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍'; അമ്പലപ്പുഴയില്‍ ജി സുധാകരനെ തന്നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫ്‌ളക്‌സ് ബോര്‍ഡ്


ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി ജി.സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്ളക്സ് ബോര്‍ഡ്. എ.ഐ.ടി.യു.സിയുടെ പേരിലാണ് ബോര്‍ഡ്. നാടിനാവശ്യം നന്മയെങ്കില്‍ നമുക്കെന്തിന് മറ്റൊരാള്‍ എന്നാണ് ബോര്‍ഡിലുള്ളത്. നേരത്തെ, തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന മാനദണ്ഡത്തിന്റെ ഭാഗമായി അമ്പലപ്പുഴയിലെ സിറ്റിങ് എംഎല്‍എ ജി.സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചിരുന്നു.

ഇതിനിടെ ആലപ്പുഴയില്‍ പി.പി.ചിത്തരഞ്ജനെതിരെ പോസ്റ്ററും ഉയര്‍ന്നിട്ടുണ്ട്. ചിത്തരഞ്ജന്‍ കെട്ടിയിറക്കപ്പെട്ട സ്ഥാനാര്‍ഥിയാണെന്നാണ് ആക്ഷേപം. സേവ് സിപിഎം എന്ന പേരിലാണ് പോസ്റ്റര്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.