മാവൂരിൽ വൻ കഞ്ചാവ് വേട്ട; പത്തരകിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിൽ


കോഴിക്കോട്: മാവൂരില്‍ പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്. മാവൂര്‍ കൂളിമാട് റോഡില്‍ ഗ്രാസിം ഗെയ്റ്റിന് സമീപം മാവൂര്‍ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് വിതരണ ശൃംഗലയിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് മാവൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സി രാംകുമാര്‍ പറഞ്ഞു.

കഞ്ചാവ് കടത്താനുപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്‌ഐ വി സന്തോഷ് കുമാര്‍, സിപിഒമാരായ കെ പ്രസാദ്, എ ബിജു, ഹോം ഗാര്‍ഡ്മാരായ കെ വിശ്വനാഥന്‍, കെ പി മോഹനന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.