​തദ്ദേ​ശ തെര​ഞ്ഞെ​ടുപ്പ്; ബിജെപിയുടെ വൻ ജയത്തിന് പിന്നാലെ ഗുജറാത്തിൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​രാ​ജി: സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ടു


സൂറത്ത്: ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ വ​ൻ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ കൂ​ട്ട​രാ​ജി. കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ അ​മി​ത് ചാ​വ്ഡ​യും നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് പ​രേ​ഷ് ധ​നാ​നി​യും രാ​ജി​വ​ച്ചു.തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്താ​ണ് രാ​ജി സ​മ​ർ​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും രാ​ജി ഹൈ​ക്ക​മാ​ൻ​ഡ് സ്വീ​ക​രി​ച്ച​താ​യാ​ണ് വി​വ​രം.

അതേസമയം ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ ആം ആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കി. കോര്‍പ്പറേഷനുകള്‍ തൂത്തുവാരിയതിന് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി വന്‍ ലീഡ് നേടിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് നടന്ന 81 നഗരസഭകളില്‍ 71 ഇടങ്ങളിലും ബിജെപി അധികാരം പിടിച്ചു. ഏഴിടത്ത് കോണ്‍ഗ്രസും രണ്ടിടത്ത് മറ്റുള്ളവര്‍ക്കുമാണ് ജയം.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.