ആർത്തവത്തിൻ്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് ഗുജറാത്ത് ഹൈക്കോടതി


ആർത്തവത്തിൻ്റെ പേരിൽ സ്ത്രീകളെ മാറ്റിനിർത്തരുതെന്ന് ഗുജറാത്ത് ഹൈക്കോടതി. ശ്രീ സഹജാനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ, വിദ്യാർത്ഥിനികളെ ആർത്തവമുണ്ടോയെന്ന് പരിശോധിച്ച സംഭവത്തിനെതിരെ നൽകിയ പൊതു താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദ്ദേശം.

ആർത്തവം കളങ്കമാണെന്നാണ് സമൂഹം വിചാരിച്ചിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് ചർച്ച ചെയ്യാനുള്ള പരമ്പരാഗതമായ നമ്മുടെ വിമുഖതയാണ് ഇതിന് കാരണം. ആർത്തവം കാരണം നിരവധി പേർക്ക് അവരുടെ ദൈനംദിന പ്രവർത്തികളിൽ നിന്നുപോലും മാറിനിൽക്കേണ്ടിവരുന്നു. പ്രാർത്ഥിക്കാനോ ദൈവിക ഗ്രന്ഥങ്ങൾ സ്പർശിക്കാനോ അവർക്ക് അനുവാദമില്ല. നഗരവാസികളായ സ്ത്രീകളെ പൂജാമുറിയിലും ഗ്രാമവാസികളായ സ്ത്രീകളെ അടുക്കളയിലും കയറ്റുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.