കൊവിഡ് കാലത്ത് ഒരു കോടി തീർഥാടകർ ഉംറ നിർവഹിച്ചെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം


മക്ക: കൊവിഡിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച ഉംറ തീർഥാടനം പുനരാരംഭിച്ചതിനു ശേഷം ഇതുവരെ ഒരു കോടി ആഭ്യന്തര, വിദേശ തീർഥാടകർ ഉംറ നിർവഹിച്ചതായി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യ രണ്ട് ഘട്ടങ്ങളിൽ ആഭ്യന്തര തീര്ഥാടകർക്കായിരുന്നു അനുമതി. മൂന്നാം ഘട്ടത്തിലാണ് വിദേശത്ത് നിന്നുള്ളവർക്ക് പ്രവേശനം അനുവദിച്ചത്.

കൊവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ളവർക്ക് ഇതുവരെ ഉംറ നിർവഹിക്കാൻ അവസരം ലഭിച്ചിട്ടില്ല. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ഇഹ്‌തമർനാ ആപ്ലികേഷൻ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്കാണ് ഉംറ നിർവഹിക്കാൻ കഴിയുക.

വിശുദ്ധ റമദാൻ മാസത്തിൽ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. പ്രതിദിനം ഒരു ലക്ഷത്തിലധികം തീർഥാടകരെ സ്വീകരിക്കാൻ മസ്ജിദുൽ ഹറം തയ്യാറായിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.