ഹരിപ്പാട് അമ്മയെപ്പോലെ, ഇത്തവണയും തനിക്കൊപ്പം നില്‍ക്കുമെന്ന് ചെന്നിത്തല: മണ്ഡലം പിടിക്കാൻ അരയും തലയും മുറുക്കി ഇടതുപക്ഷവും ബിജെപിയും


ആലപ്പുഴ: യു.ഡി.എഫ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിട്ടുന്ന സമയങ്ങളിലെല്ലാം സ്വന്തം മണ്ഡലത്തില്‍ സജീവമാണ്. മകനെ പോലെ കാക്കുന്ന ഹരിപ്പാട് തുടര്‍ച്ചയായ മൂന്നാം തവണയും തനിക്കൊപ്പം നില്‍ക്കുമെന്നാണ് ചെന്നിത്തലയുടെ പ്രതീക്ഷ. അതേസമയം പ്രതിപക്ഷ നേതാവിന് തിരിച്ചടി നല്‍കാന്‍ പതിനെട്ടടവും പയറ്റുകയാണ് ഇടതുപക്ഷവും ബി.ജെ.പിയും.

മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നതെങ്കിലും ഹരിപ്പാട്ടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയെ ഉറപ്പിച്ച മട്ടാണ്. ഹരിപ്പാടിന്‍റെ മകന്‍ കേരളത്തിന്‍റെ നായകന്‍ എന്നിങ്ങനെയൊക്കെയാണ് പോസ്റ്ററുകളും ചുവരെഴുത്തുകളും. സംസ്ഥാനമാകെയുള്ള പ്രചാരണത്തിന്‍റെ തിരക്കിലാണ് പ്രതിപക്ഷനേതാവ്. എങ്കിലും കൃത്യമായ ഇടവേളകളില്‍ ഹരിപ്പാടിന്‍റെ നാട്ടുവഴികളിലേക്ക് രമേശ് ചെന്നിത്തലയെത്തും.

രമേശ് ചെന്നിത്തലക്കെതിരെ മത്സരിക്കുന്ന സി.പി.ഐ നേതാവ് ആര്‍ സജിലാല്‍ മണ്ഡലത്തില്‍ സജീവമാണ്. ഇത്തവണ തിരിച്ചടി നല്‍കാനുറച്ചാണ് എല്‍.ഡി.എഫ് പ്രവര്‍ത്തനം. 2016ല്‍ ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത് പതിമൂവായിരത്തോളം വോട്ടുകളാണ്. എന്നാല്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം വര്‍ധിപ്പിക്കാന്‍ ബി.ജെ.പിക്കായിട്ടുണ്ട്. മുന്‍ ജില്ലാ പ്രസിഡന്‍റ് കെ. സോമനിലൂടെ നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി നീക്കം

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.