ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവ്ഷീല്‍ഡ്, കോവാക്സിന് എന്നീ പ്രതിരോധ വാക്സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമാണന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഭാര്യയ്ക്കൊപ്പം കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു ആദ്ദേഹം. ഡല്‍ഹിയിലെ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇരുവരും വാക്സിന് സ്വീകരിച്ചത്. എന്നാല്‍ സോഷ്യൽ മീഡിയ യൂണിവേഴ്സിറ്റികളില്‍ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകളെകുറിച്ച് യാതൊരു സംശയവും സൂക്ഷിക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ഒരു കൊറോണ വൈറസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 430 ജില്ലകളാണ് രാജ്യത്ത് ഉള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അതില്‍ നിന്നും സ്ഥിതി നിയന്ത്രണവിധേയമാണ്.
45 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും കോവിഡ് -19 വാക്സിന് ഏപ്രില്‍ 1 മുതല്‍ നല്കാന് സര്‍ക്കാര്‍ അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചെടുത്തതും കോവിഷീല്‍ഡ് ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കിന്റെ കോവാക്സിനും പ്രതിരോധ വാക്സിനുകളായി ഉപയോഗിക്കുന്നു.