വര്‍ണങ്ങള്‍ വാരി വിതറുന്ന ആഘോഷം; ഉത്തരേന്ത്യയിൽ ഇന്ന് ഹോളി


ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഇന്ന് ഹോളി ആഘോഷം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങൾക്ക് വിലക്കുണ്ട്. അതുകൊണ്ടു തന്നെ വിപണിയും സജീവമല്ല.
നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പൊലിമയില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങൾ വീടുകളിലൊതുക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. അതോടെ ആളുകൾ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും കുട്ടികൾ അവർക്കാകും പോലെ ഹോളിയിൽ ലയിക്കുകയാണ്.

ചോട്ടി ഹോളി ദിവസമായ ഇന്നലെ പ്രാർത്ഥകളും ചടങ്ങുകളും നടന്നു. കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും സന്തോഷം കെടുത്തുകയാണ്. കാത്തിരിക്കാം പ്രതിക്ഷയോടെ നിറങ്ങൾ വാരി വിതറുന്ന മറ്റൊരു സന്തോഷ ഹോളിക്കായി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.