ആലപ്പുഴയിൽ വൃദ്ധയെ ക്രൂരമായി മർദിച്ച് മനുഷ്യ വിസർജ്യം വായിൽ ഒഴിച്ച സംഭവം; ഹോം നഴ്‌സ്‌ അറസ്റ്റിൽ


ആലപ്പുഴ: മാവേലിക്കരയിൽ വയോധികയെ മർദിച്ച കേസിൽ ഹോം നഴ്‌സ്‌ അറസ്റ്റിൽ. 20 ദിവസങ്ങൾക്കു മുൻപാണ് വീണു പരുക്കേറ്റു എന്നപേരിൽ 78കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കൽ വിജയമ്മയെ (78)യാണ് ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാൽ ഫിലോമിന (55) മർദിച്ചത്. പരിശോധനയിൽ ഇവരുടെ തുടയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് വീണുള്ള പരുക്കല്ലെന്നു ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു.

തുടർന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു മർദിക്കുന്നതു കണ്ടത്. വീടിനുള്ളിൽ മല മൂത്ര വിസർജ്ജനം നടത്തിയതിനാണ് ഹോം നഴ്‌സ്‌ മർദിച്ചത്. ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.