കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിൻ്റെ മകന് സീറ്റ്; എറണാകുളം മുസ്ലിം ലീഗിൽ പൊട്ടിത്തെറി


കൊച്ചി: മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് പീന്നാലെ എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി. ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയത്. മുൻ എം.എൽ.എ അഹമ്മദ് കബീറിന്റെ വീട്ടിൽ ഒരു വിഭാഗം നേതാക്കൾ സംഘടിച്ചെത്തി. വി. ഇ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗ് മുതിർന്ന നേതാക്കൾ പറഞ്ഞു.

വി ഇ ഗഫൂറിന് സീറ്റ് ലഭിച്ചത് തന്റെ മകനായതു കൊണ്ടല്ല എന്ന് വി കെ ഇബ്രാഹിംകുഞ്ഞ് ഇന്നലെ പറഞ്ഞിരുന്നു. തന്നെപ്പോലെ സാധാരണക്കാരനായ ഒരാളെ പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടു വന്നെന്നും താന്‍ എക്കാലവും ജനങ്ങളുടെ സേവകനായിരുന്നെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.