കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ ചോദ്യം ചെയ്യും. നോട്ട് നിരോധന സമയത്ത് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് അയച്ചു.
കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇബ്രാഹിം കുഞ്ഞ് കള്ളപ്പണം വെളുപ്പിച്ചത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിന് ശേഷം അന്വേഷണമാകാമെന്നായിരുന്നു എൻഫോഴ്സ്മെന്റിന്റെ നിലപാട്. എന്നാൽ ഹൈക്കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.