ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചു; പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ


പുനെ: ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിന് തോല്‍പ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

83 പന്തില്‍ നിന്ന് മൂന്നു സിക്‌സും ഒമ്പത് ഫോറുമടക്കം 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്.

എട്ടാം വിക്കറ്റില്‍ ആദില്‍ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റില്‍ മാര്‍ക്ക് വുഡിനൊപ്പവും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുകള്‍ തീര്‍ത്ത സാം കറന്‍ ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ നടരാജന്‍ ഇന്ത്യയ്ക്ക് ഏഴു റണ്‍സിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.