സൗദിയിൽ ജോലി ചെയ്യുന്നതിന് ഇനിമുതൽ പരീക്ഷ പാസാകണം: ജൂലൈയിൽ ആദ്യ ഘട്ടം


റിയാദ്: സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ ജൂലൈയിൽ ആരംഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും സാങ്കേതിക തൊഴിൽ പരിശീലന കോർപ്പറേഷന്‍റെ സഹകരണത്തോടെയാണ് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഫഷണൽ വെരിഫിക്കേഷൻ പ്രോഗ്രാം നടപ്പിലാക്കുന്നത്.

നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾ, അവരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന തൊഴിൽ ചെയ്യാൻ യോഗ്യതയുണ്ടെന്ന് തിയറി, പ്രാക്ടിക്കൽ പരീക്ഷകളിലൂടെയാണ് തെളിയിക്കണ്ടത്.പദ്ധതി പ്രകാരം വിദേശികളായ വിദഗ്ധ തൊഴിലാളികൾക്ക് സൗദിയിൽ ജോലി തുടരുവാൻ അവരുടെ തൊഴിൽ നൈപുണ്യം തെളിയിക്കേണ്ടിവരും.

തൊഴിൽ വിപണിയുടെ ഗുണനിലവാരം ഉയർത്തുകയും അവിദഗ്ധ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടുത്ത ജൂലൈ മുതൽ പരീക്ഷ ആരംഭിക്കുവാനാണ് നീക്കം.തൊഴിലുടമക്ക് എസ്.വി.പി ഡോട്ട് ക്യൂ ഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ എന്ന വെബ്സൈറ്റ് വഴി, തൊഴിലാളികളെ പരീക്ഷക്ക് ഹാജരാക്കാൻ ഉദേശിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാം. കൂടാതെ പരീക്ഷ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ഇതേ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.