ഗ്രൂപ്പ് നേതാക്കളുടെ താത്പര്യങ്ങള്‍ മാത്രം പരിഗണിച്ച സ്ഥാനാര്‍ത്ഥിപട്ടിക കോൺഗ്രസിന് തിരിച്ചടിയാകും; നേതൃത്വത്തിനെതിരെ പിജെ കുര്യന് പിന്നാലെ വിമര്‍ശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മോഹന്‍കുമാർ


തിരുവനന്തപുരം: സ്ഥാനാർത്ഥിനിർണയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി പി സി ചാക്കോ പാർട്ടി വിട്ടതിനു പിന്നാലെ സമാന അഭിപ്രായമുയർത്തി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ മാത്രം കണക്കിലെടുത്ത് തയാറാക്കിയ സാധ്യതാ സ്ഥാനാര്‍ത്ഥിപട്ടിക പാര്‍ട്ടിക്ക്
തിരിച്ചടിയാകുമെന്ന്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മോഹന്‍കുമാര്‍ പറഞ്ഞു. നേതൃത്വത്തിന്റെ ജാഗ്രതക്കുറവും ഉത്തരവാദിത്തമില്ലായ്മയുമാണ് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി.

സാധ്യതാ പട്ടിക എന്ത് മാനദണ്ഡം അനുസരിച്ചാണ് തയാറാക്കിയതെന്ന് അതിന്റെ ആളുകളോട് തന്നെ ചോദിക്കണം. സാധ്യതാപട്ടിക തയാറാക്കിയിരിക്കുന്നത് വിജയസാധ്യത കണക്കിലെടുത്തല്ല. ഒന്നോ രണ്ടോ ആളുകളുടെ താത്പര്യത്തിന് വേണ്ടിയുള്ള ഫോര്‍മുലകള്‍ അടങ്ങിയുള്ള പട്ടികയാണ് ഇപ്പോള്‍ തയാറാക്കിയിരിക്കുന്നതെന്ന് മോഹന്‍കുമാര്‍ ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന നേതാവായിട്ടും സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടികയില്‍ പോലും കെ. മോഹന്‍കുമാര്‍ ഇടം നേടിയില്ല. കാലങ്ങളായി നേരിടുന്ന അവഗണനയുടെ ഭാഗമെന്നാണ് മോഹന്‍കുമാര്‍ പറയുന്നത്.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലെ തോല്‍വി കൂടി കണക്കിലെടുത്താണ് മോഹന്‍കുമാറിനെ സാധ്യതാ പട്ടികയില്‍പ്പോലും ഉള്‍പ്പെടുത്താത്തത്. എന്നാല്‍ വട്ടിയൂര്‍ക്കാവിലെ തിരിച്ചടിക്ക് കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്ന് മോഹന്‍കുമാര്‍ പറയുന്നു. പാര്‍ട്ടിയെ തകര്‍ക്കുന്ന തരത്തിലേക്ക് ഗ്രൂപ്പുകള്‍ തരംതാഴുന്നു. പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും ചില വ്യക്തികളുടെ താത്പര്യ സംരക്ഷണം മാത്രമാണ് നടക്കുന്നതെന്നും മോഹന്‍കുമാര്‍ കുറ്റപ്പെടുത്തി. തിരുത്തലുകള്‍ക്ക് നേതൃത്വം തയാറാകണമെന്നും മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.