‘ഈ പോരാട്ടം ജയിക്കാന്‍ വേണ്ടി മാത്രം’; നേമത്ത് വരവറിയിച്ച് കെ മുരളീധരൻ


തിരുവനന്തപുരം: നേമത്ത് ജയിക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നതെന്നും വര്‍ഗീയതയ്ക്കെതിരായ പോരാട്ടമാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും കെ.മുരളീധരന്‍. നേമത്ത് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം കെ.മുരളീധരൻ തിരുവനന്തപുരത്തെത്തി. ഹൈക്കമാൻഡ് നേതാക്കളെ കണ്ട ശേഷം ഡൽഹിയിൽ നിന്നാണ് തിരുവനന്തപുരത്തെത്തിയത്.

വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. തുടർന്ന് മണ്ഡല അതിർത്തിയായ ജഗതി മുതൽ റോഡ് ഷോയും നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആരംഭമെന്ന നിലയിലാണ് വരവേൽപ് ഒരുക്കിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.