ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല; വാര്‍ത്ത വ്യാജം: കൊണ്ഗ്രെസിൽ ചേർന്നെന്ന പ്രചാരണത്തിനെതിരെ നടൻ കലാഭവന്‍ ഷാജോൺ


കൊച്ചി: ഞാന്‍ ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് കലാഭവന്‍ ഷാജോണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. താനും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് താരം നിലപാട് വ്യക്തമാക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുപാട് സിനിമാ പ്രവര്‍ത്തകര്‍ ഇത്തവണ മത്സരരംഗത്തുണ്ട്. നടന്‍ ഗണേഷ് കുമാര്‍ പാരമ്പര്യമായി രാഷ്ട്രീയക്കാരനും അതുപോലെ സിനിമയിലും സജീവമാണ്. മുകേഷ് കൊല്ലത്ത് സിപിഎം സ്ഥാനാര്‍ത്ഥിയാണ്. ജഗദീഷ് കോണ്‍ഗ്രസിനുവേണ്ടിയും, ഭീമന്‍ രഘു ബിജെപിക്ക് വേണ്ടിയും മത്സരരംഗത്ത് നിന്നവരാണ്. നടന്‍ കൃഷ്ണകുമാറും, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നീ നടന്മാരും രാഷ്ട്രീയത്തില്‍ സജീവമായിട്ടുണ്ട്.

ധര്‍മ്മജന് വോട്ട് ചോദിച്ച് രമേശ് പിഷാരടിയും തെസ്നി ഖാനുമടക്കമുള്ളവര്‍ പ്രചരണത്തിനിറങ്ങിയിരുന്നു. പത്തനാപുരത്ത് ഗണേഷ് കുമാറിന് വോട്ട് ചോദിച്ച് മോഹന്‍ലാലും എത്തിയിരുന്നു. ഇതിനിടയിലാണ് കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി ഷാജോണ്‍ തന്നെ നേരിട്ടെത്തിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.