കാലടി ശ്രീശങ്കര കോളജിൽ പരിപാടിക്കിടെ സംഘർഷം; പൂർവ വിദ്യാർഥിക്ക് കുത്തേറ്റു, സ്ഥിതി ഗുരുതരം


കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടയിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പൂർവവിദ്യാർഥി അമൽ ശിവൽ (24) എന്ന യുവാവിന്റെ വയറ്റിലാണ് കുത്തേറ്റത്.

അമലിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്നാണ് എന്നാണ് വിവരം. കോളജിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ഡിജെ പാർട്ടിയിൽ പുറത്തുനിന്നുള്ളവരും പൂർവവിദ്യാർഥികളും പങ്കെടുത്തിരുന്നു. യുവാവിനെ കുത്തിയ വിദ്യാർഥിയും ഇവിടെ നേരത്തെ പഠിച്ചയാളാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.