കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കിയത് പുതുച്ചേരിയും, ഗോവയും ആവർത്തിക്കാതിരിക്കാൻ- കനിമൊഴി


ചെന്നൈ: തമിഴ്നാട്ടിലെ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കാന്‍ കാരണം ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് കനിമൊഴി കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കനിമൊഴിയുടെ പരാമര്‍ശം.

" പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും ഗോവയിലുമൊക്കെ നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയു. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്", കനിമൊഴി പറഞ്ഞു.

സഖ്യത്തിന്റെ വിജയമാണ് പ്രധാനമെന്നും ഡിഎംകെ നേതാക്കള്‍ കേസിനോ ഭീഷണിക്കോ വഴിപ്പെടില്ല എന്നും കനിമൊഴി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.