കണ്ണൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യൂത്ത് ലീഗ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു


കണ്ണൂർ: മട്ടന്നൂരിൽ പ്രചരണ ബോർഡ് കെട്ടുന്നതിനിടെ യൂത്ത്‌ലീഗ് പ്രവർത്തകൻ ഷോക്കേറ്റ് മരിച്ചു. കാശി മുക്ക് സ്വദേശി മുഹമ്മദ് സിനാൻ 21 ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിക്കാണ് സംഭവം. വൈദ്യുതി പോസ്റ്റിൽ ബോർഡു കെട്ടവേ സ്ട്രീറ്റ് ലൈറ്റ് വയറിൽ കുടുങ്ങിയാണ് അപകടം.

പേരാവൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സണ്ണി ജോസഫിന്റെ പര്യടനത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ അബദ്ധത്തില്‍ഷോക്കേല്‍ക്കുകയായിരുന്നു. പിതാവ്: ബഷീര്‍. മാതാവ്: സൗറ. സഹോദരങ്ങള്‍: സഹ്ഫറ, ഷിറാസ്, ഷഹ്‌സാദ്, ഇര്‍ഫാന്‍.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.