കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി


തിരുവനന്തപുരം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ അനുമതി. മുഖ്യമന്ത്രിയാണ് സിബിഐക്ക് കേസെടുക്കാൻ അനുമതി നൽകിയത്.
കരിപ്പൂർ വിമാനത്താവളം വഴി നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

സിബിഐ നടത്തിയ പരിശോധനയിൽ കസ്റ്റംസ് ഓഫിസിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സിബിഐ സംസ്ഥാനസർക്കാരിന്റെ അനുമതി തേടിയത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.