ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പോയി കവർച്ച: യുവാവ് അറസ്റ്റില്‍


മലപ്പുറം: കോട്ടയ്ക്കലില്‍ ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് വ്യാജേന അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയ പ്രതിയെയാണ് കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 35,000 രൂപയും പണവും നഷ്ടപ്പെട്ട പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ പിടിയിലാകുന്നത്.

ആരോഗ്യ വകുപ്പില്‍ നിന്നാണെന്നും ഡോക്ടര്‍ ആണെന്നും പറഞ്ഞു അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി തൊഴിലാളികള്‍ ഇല്ലാത്ത സമയത്തും അവര്‍ വിശ്രമിക്കുന്ന സമയത്തും മുറിയിലേക്ക് അതിക്രമിച്ച് കയറി മൊബൈല്‍ ഫോണും പണവും അപഹരിക്കുന്നത് പതിവാക്കി. സംശയംതോന്നിയ അതിഥി തൊഴിലാളികള്‍ റൂമില്‍ ക്യാമറ ഫിറ്റ് ചെയ്തതിനെത്തുടര്‍ന്ന് പ്രതി ക്യാമറയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോട്ടയ്ക്കല്‍ സ്മാര്‍ട്ട്‌സിറ്റി പരിസരത്ത് നിന്ന് പിടികൂടി.

പ്രതി കോട്ടയ്ക്കലിലും സമീപ സ്ഥലങ്ങളിലും സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. നിലമ്പൂര്‍, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്ക് സമാനരീതിയിലുള്ള കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.